Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Devaswom Workers

ശ​ബ​രി​മ​ല ഭ​ണ്ഡാ​ര​ത്തി​ൽ നി​ന്ന് വി​ദേ​ശ​ക​റ​ൻ​സി​ക​ൾ വാ​യ്ക്കു​ള്ളി​ൽ ക​ട​ത്തി; ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: ക്ഷേ​ത്ര​ഭ​ണ്ഡാ​ര​ത്തി​ൽ​നി​ന്ന് വി​ദേ​ശ​ക​റ​ൻ​സി​ക​ളും സ്വ​ർ​ണ​വും വാ​യ്ക്കു​ള്ളി​ലാ​ക്കി ക​ട​ത്തി​യ ര​ണ്ട് ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ.

ആ​ല​പ്പു​ഴ കൊ​ടു​പ്പു​ന്ന മ​ന​യി​ൽ വീ​ട്ടി​ൽ എം.​ജി. ഗോ​പ​കു​മാ​ർ (51), കൈ​ന​ക​രി നാ​ലു​പു​ര​യ്ക​ൽ സു​നി​ൽ ജി.​നാ​യ​ർ(51) എ​ന്നി​വ​രാ​ണ് ദേ​വ​സ്വം വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ര​ണ്ടു​പേ​രും താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രാ​ണ്. സ​ന്നി​ധാ​നം പോ​ലീ​സി​ന് ഇ​വ​രെ കൈ​മാ​റി. ജോ​ലി​ക​ഴി​ഞ്ഞ് ഇ​റ​ങ്ങു​മ്പോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​രു​വ​രു​ടെ​യും വാ​യ നി​റ​ഞ്ഞി​രി​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്.

വി​ദേ​ശ​ക​റ​ൻ​സി​ക​ളി​ൽ കോ​ട്ടിം​ഗ് ഉ​ള്ള​തി​നാ​ൽ വാ​യി​ൽ ഇ​ട്ടാ​ലും കേ​ടാ​കി​ല്ല. അ​താ​ണ് പ്ര​തി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്. ഗോ​പ​കു​മാ​റി​ൽ​നി​ന്ന് മ​ലേ​ഷ്യ​ൻ ക​റ​ൻ​സി​യും സു​നി​ലി​ൽ​നി​ന്ന് യു​റോ, ക​നേ​ഡി​യ​ൻ, യു​എ​ഇ ക​റ​ൻ​സി​ക​ളു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

ഇ​വ​രു​ടെ മു​റി​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗോ​പ​കു​മാ​റി​ന്‍റെ ബാ​ഗി​ൽ​നി​ന്ന് 500 രൂ​പ​യു​ടെ 27 നോ​ട്ടും 100ന്‍റെ ര​ണ്ടു​നോ​ട്ടും ഇ​രു​പ​തി​ന്‍റെ നാ​ല് നോ​ട്ടും പ​ത്തി​ന്‍റെ നാ​ല് നോ​ട്ടും ഉ​ൾെ​പ്പ​ടെ 13,820 രൂ​പ​യും ര​ണ്ട് ഗ്രാ​മി​ന്‍റെ സ്വ​ർ​ണ​ലോ​ക്ക​റ്റും ക​ണ്ടെ​ടു​ത്തു.

സു​നി​ൽ ജി. ​നാ​യ​രു​ടെ ബാ​ഗി​ൽ​നി​ന്ന് 500 രൂ​പ​യു​ടെ 50 നോ​ട്ടും 17 വി​ദേ​ശ ക​റ​ൻ​സി​ക​ളും അ​ട​ക്കം 25,000 രൂ​പ ക​ണ്ടെ​ടു​ത്ത​താ​യി വി​ജി​ല​ൻ​സ് എ​സ്‌​പി വി. ​സു​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു.

Latest News

Corehub Up